പണിസഞ്ചി |
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്
ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് (മാര്‍ച്ച് 23 1916- ഓഗസ്റ്റ് 1 2008). പഞ്ചാബില്‍ ജനിച്ച ഇദ്ദേഹം 1992 മുതല്‍ 2005 വരെ സി.പി.ഐ.(എം)-ന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1964 മുതല്‍ 2008-ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വിരമിക്കുന്നതുവരെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു[1] .
[തിരുത്തുക] ജീവിതരേഖപഞ്ചാബിലെ ജുലുന്ദൂര്‍ ജില്ലയിലെ ബന്‍ഡാലയിലാണ് 1916 മാര്‍ച്ച് 23-ന് സുര്‍ജിത് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ ഭഗത് സിംഗിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ദേശീയ സമരരംഗത്തേക്കിറങ്ങി. ഭഗത് സിംഗിന്റെ രക്തസാക്ഷിദിനത്തില്‍ ഹോഷിയാര്‍പൂര്‍ കോടതിക്കുമുന്നില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് രണ്ടുതവണ വെടിയേല്‍ക്കുകയുണ്ടായി. ഇതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. [തിരുത്തുക] രാഷ്ട്രീയജീവിതം1936-ലാണ് സുര്‍ജിത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന അദ്ദേഹം പഞ്ചാബിലെ കിസാന്‍ സഭയുടെ സഹസ്ഥാപകനുമായി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇദ്ദേഹം വീണ്ടും ജയിലിലായി. 1947-ല്‍ ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ സുര്‍ജിത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഞ്ചാബ് സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടിവന്നു. പിന്നീട് പഞ്ചാബിലെ കൃഷിക്കാരോടൊപ്പം പ്രവര്‍ത്തിച്ച സുര്‍ജിത് ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-നൊപ്പം നിന്നു. സി.പി.ഐ.(എം)-ന്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളില്‍ ഒരാളായിരുന്നു സുര്‍ജിത്[1]. 1992-ലാണ് സുര്‍ജിത് സി.പി.ഐ.(എം)-ന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടര്‍ന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2008-ലെ 19-ആം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുത്ത പുതിയ പോളിറ്റ് ബ്യൂറോയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്കിലും അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.[1]. [തിരുത്തുക] മരണംവാര്ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്ന സുര്‍ജിത് 2008 ഓഗസ്റ്റ് 1-ന് ഉച്ചക്ക് 1.30 മണിയോടെ നോയിഡയിലെ മെട്രോ ആശുപത്രിയില്‍വെച്ച് അന്തരിച്ചു[2]. [തിരുത്തുക] ആധാരസൂചി
|
||||||||||||||||||||||||||||