|
|
മൈക്രോസോഫ്റ്റ്
ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളില്‍ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയുമാണ് മൈക്രോസോഫ്റ്റ്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍, സുരക്ഷാ പ്രോഗ്രാമുകള്‍, ഡാറ്റാബേസ്, കമ്പ്യൂട്ടര്‍ കളികള്‍, വിനോദ സോഫ്റ്റ്‌വെയറുകള്‍, ഹാര്‍ഡ്‌വെയറുകള്‍ തുടങ്ങി കമ്പ്യൂട്ടര്‍ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നല്‍കുന്നുണ്ട്. 102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുന്നു. വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഉത്പന്നം. അവരുടെ ഓഫീസ് എന്ന സോഫ്റ്റ്വെയര്‍ സഞ്ചയവും വളരെ പേരുകേട്ടതാണ്.
- ↑ Bill Gates: A Timeline. Retrieved on 2006-07-03.
- ↑ 2.0 2.1 2.2 Microsoft Fourth Quarter FY 2006 Earnings Release.
- ↑ 3.0 3.1 MICROSOFT CORP: Company Overview. Reuters. Retrieved on 2006-05-24.
- ↑ Fast Facts about Microsoft. Retrieved on 27 July, 2006.
മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ - 1978 - ലെ ചിത്രം
|