|
|
മേയ്
ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രകാരം അഞ്ചാമത്തെ മാസമാണ് മേയ്.31 ദിവസമുണ്ട് മേയ് മാസത്തിന്. മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരില്‍ നിന്നായിരിക്കാം മേയ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.
[തിരുത്തുക] പ്രധാന ദിവസങ്ങള്‍
മേയ് 1
- 305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമന്‍ ചക്രവര്‍ത്തിപദം ഒഴിഞ്ഞു
- 1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മല്‍സരം അരങ്ങേറി
- 1834 - ബ്രിട്ടീഷ് കോളനികള്‍ അടിമത്തം നിര്‍ത്തലാക്കി
- 1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി
മേയ് 2
- 1519 - ഡാവിഞ്ചിയുടെ ചരമദിനം
- 1953 - ഹുസൈന്‍ രാജാവ് ജോര്‍ദ്ദാനിലെ രാജാവായി വാഴിക്കപ്പെടുന്നു.
- 1982 - ഫാക്ലാന്‍ഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തര്‍വാഹിനി എച് എം എസ് കോണ്‍ക്വറര്‍ അര്‍ജന്റീനിയന്‍ പടക്കപ്പലായ എ.ആര്‍ ഏ ജനറല്‍ ബെല്‍ഗ്രാനോയെ മുക്കി.
- 1982 - ഫ്രഞ്ച് സംഗീതജ്ഞന്‍ ലോറീയുടെ ജന്മദിനം
മേയ് 3
- 612 - ബൈസന്റൈന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ മൂന്നാമന്റെ ജന്മദിനം
- 1494 - ക്രിസ്റ്റഫര്‍ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
- 1802 - വാഷിംഗ്ടണ്‍ ഡി. സി. നഗരമായി.
- 1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവില്‍വന്നു.
- 2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളില്‍ തകര്‍ന്നു വീണ് 8 പേര്‍ മരിക്കുന്നു.
- 2005 - ഇറാക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു.
- 2006 - മുന്‍ രാജ്യസഭാഗം പ്രമോദ് മഹാജന്റെ ചരമദിനം
മേയ് 4
- 1493 - ഡിമാര്‍ക്കേഷന്‍ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടര്‍ ആറാമന്‍, അമേരിക്കയെ സ്പെയിനിനും പോര്‍ച്ചുഗലിനുമായി വിഭജിച്ചു.
- 1675 - ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവ്, റോയല്‍ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
- 1799 - നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം - ജനറല്‍ ജോര്‍ജ് ഹാരിസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടു.
- 1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
- 1930 - ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെര്‍വാദാ സെണ്ട്രല്‍ ജയിലിലേക്ക് മാറ്റി.
- 1953 - കിഴവനും കടലും (ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്‌വേ പുലിസ്റ്റര്‍ അവാര്‍ഡിനര്‍ഹനായി.
- 1979 - മാര്‍ഗരറ്റ് താച്ചര്‍ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1994 - ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന് സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേല്‍ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീന്‍ വിമോചനമുന്നണി നേതാവ് യാസര്‍ അരാഫതും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.
മേയ് 5
- 1260 - കുബ്ലായി ഖാന്‍ മംഗോള്‍ ചക്രവര്‍ത്തിയായി
- 1640 - ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന്‍ രാജാവ് ചെറു പാര്‍ലമെന്റ് പിരിച്ചുവിട്ടു
- 1818 - കാറല്‍ മാര്‍ക്സിന്റെ ജന്മദിനം
- 1944 - മഹാത്മാ ഗാന്ധി ജയില്‍ വിമോചിതനായി
- 1955 - പശ്ചിമ ജര്‍മനിക്ക് സമ്പൂര്‍ണ്ണ സ്വയംഭരണാധികാരം ലഭിച്ചു
മേയ് 6
മേയ് 7
- 1429 - ജൊവാന്‍ ഓഫ് ആര്‍ക് ഒര്‍ലീന്‍സ് കീഴടക്കുന്നു. 100 വര്‍ഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായി.
മേയ് 8
- 1886 - ജോണ്‍ പിംബര്‍ട്ടണ്‍ കാര്‍ബണേറ്റ് ചെയ്ത ഒരു പാനീയം നിര്‍മ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരില്‍ വിപണനം ചെയ്തു.
- 1898 - ആദ്യ ഇറ്റാലിയന്‍ ലീഗ് ഫുട്ബോള്‍ മല്‍സരങ്ങള്‍ ആരംഭിച്ചു
- 1914 - പാരമൗണ്ട് പിക്‌ചേഴ്സ് സ്ഥാപിതമായി
- 1916 - സ്വാമി ചിന്മയാനന്ദയുടെ ജന്മദിനം
- 1933 - ബ്രിട്ടീഷുകാര്‍ക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
- 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി
മേയ് 9
മേയ് 10
മേയ് 11
- 1502 - വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫര്‍ കൊളംബസ് തുടക്കം കുറിച്ചു.
- 1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെന്‍സര്‍ പെര്‍സിവല്‍ ലണ്ടനിലെ പൊതുസഭാമന്ദിരത്തില്‍ വച്ച് വധിക്കപ്പെട്ടു.
- 1857 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരം:സമരഭടന്‍മാര്‍ ബ്രിട്ടീഷുകാരില്‍ നിന്നും ദില്ലി പിടിച്ചെടുത്തു.
- 1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്‌ലന്റ് എന്നാക്കി.
- 1949 - ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
- 1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കല്‍ ശസ്ത്രക്രിയ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നടന്നു.
- 1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗാരി കാസ്പ്രോവിനെ ചെസ് മല്‍സരത്തില്‍ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
- 1998 - ഇന്ത്യ പൊഖ്റാനില്‍ മൂന്ന് അണുപരീക്ഷണങ്ങള്‍ നടത്തി.
മേയ് 12
- 1797 - ഫ്രാന്‍സിലെ നെപ്പോളിയന്‍ ഒന്നാമന്‍ വെനീസ് കീഴടക്കി
- 1890 - കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിച്ചു.
- 1941 - കോണ്‍റാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടര്‍ പുറത്തിറക്കി
- 1952 - ഗജ് സിങ്ങ് ജോധ്പൂര്‍ മഹാരാജാവായി
മേയ് 13
- 2007 - കൊച്ചിയില്‍ സ്മാര്‍ട് സിറ്റി സ്ഥാപിക്കാന്‍ കേരള സര്‍ക്കാരും ദുബായ് ടെക്നോളജി ആന്‍ഡ് മീഡിയാ ഫ്രീ സോണ്‍ അതോറിറ്റിയും കരാര്‍ ഒപ്പു വച്ചു.
മേയ് 14
- 1811 - പരാഗ്വേ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1940 - രണ്ടാം ലോകമഹായുദ്ധം: നെതര്‍ലന്‍ഡ്സ് ജര്‍മനിക്കു മുന്പില് കീഴടങ്ങി.
- 1948 - ഇസ്രയേല്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താല്കാലിക സര്‍ക്കാര്‍ അധികാരത്തിലേറി.
- 1955 - ശീതയുദ്ധം:സോവിയറ്റ് യൂണിയന് അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയില്‍ ഒപ്പു വച്ചു.
- 1973 - അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.
മേയ് 15
മേയ് 16
മേയ് 17
- 1940 - ലോകമഹായുദ്ധം: ജെര്‍മന്‍ സൈന്യം ബ്രൂസെല്‍സില്‍ പ്രവേശിച്ചു.
- 1978 - ഫിലിപ്സ് കോപാക്റ്റ് ഡിസ്ക് നിര്‍മ്മിച്ചു.
- 2001 - കേരളത്തിലെ 11-ാം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി.
മേയ് 18
ഫലകം:History/മേയ് 19 മേയ് 20
- 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ മരണമടഞ്ഞു.
- 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
- 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിര്‍മ്മാതാവായ അബ്രഹാം ഓര്‍ടെലിയസ് പുറത്തിറക്കി.
- 1631 - ജര്‍മ്മന്‍ നഗരമായ മാഗ്ഡ്ബര്‍ഗ്, വിശുദ്ധ റോമന്‍ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളില്‍ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
- 1882 - ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രികക്ഷി സഖ്യം നിലവില്‍ വന്നു.
- 1902 - അമേരിക്കയില്‍ നിന്നും ക്യൂബ] സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാല്‍മ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
- 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
- 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
- 2002 - കിഴക്കന്‍ തിമോര്‍ ഇന്തോനേഷ്യയില്‍ നിന്നും സ്വതന്ത്ര്യമായി.
മേയ് 21
- 878 - സിസിലിയിലെസുല്‍ത്താന്‍, സിറാകുസ് പിടിച്ചടക്കി.
- 996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമന്‍ വിശുദ്ധ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി.
- 1502 - പോര്‍ച്ചുഗീസ് നാവികന്‍ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകള്‍ കണ്ടെത്തി.
- 1851 - ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ അടിമത്തം നിര്‍ത്തലാക്കി.
- 1881 - ക്ലാര ബര്‍ട്ടണ്‍ അമേരിക്കന്‍ റെഡ് ക്രോസ് സംഘടനക്ക് രൂപം നല്‍കി.
- 1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ കപ്പല്‍ചാല്‍ ഗതാഗതത്തിനായി തുറന്നു.
- 1904 - അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ അഥവാ ഫിഫ പാരീസില്‍ രൂപീകരിക്കപ്പെട്ടു.
- 1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
- 1991 - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരില്‍ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
മേയ് 22
- ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേര്‍ഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.
- 1377 - ഗ്രിഗറി പത്താമന്‍ മാര്‍പ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞന്‍ ജോണ്‍ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങള്‍ ഇറക്കുന്നു.
- 1762 - സ്വീഡനും പ്രഷ്യയും ഹാംബര്‍ഗ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു.
- 1826 - ചാള്‍സ് ഡാര്‍വിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിള്‍ പ്ലൈമൗത്തില്‍നിന്നു യാത്രയാകുന്നു.
- 1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരില്‍ പ്രശസ്തമായ 1906ലെ വേനല്‍ക്കാല ഒളിമ്പിക്സ് ആഥന്‍സില്‍ ആരംഭിക്കുന്നു.
- 1906 - റൈറ്റ് സഹോദരന്മാര്‍ക്ക് പറക്കും-യന്ത്രം എന്ന ആശയത്തിന് യു.എസ്. പേറ്റന്റ് നമ്പര്‍ 821,393 പേറ്റന്റ് നല്‍കപ്പെടുന്നു.
- 1972 - സിലോണ്‍ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമണ്‍വെല്‍ത്തില്‍ ചേരുകയും ചെയ്യുന്നു.
- 1990 - മൈക്രോസോഫ്റ്റ് വിന്‍ഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു.
മേയ് 23
- ലോക ആമദിനം
- 1430 - ജൊവാന്‍ ഓഫ് ആര്‍ക്ക് ബുര്‍ഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
- 1533 - ഇംഗ്ലണ്ടിലെ ഹെന്‍റി എട്ടാമന്‍ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
- 1568 - നെതര്‍ലന്‍ഡ്സ് സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേര്‍ന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
മേയ് 24
- 1621 - പ്രൊട്ടസ്റ്റന്റ് യൂണിയന് ഔപചാരികമായി പിരിച്ചുവിട്ടു.
- 1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.
- 1982 - കേരളത്തില്‍ കെ. കരുണാകരന് മന്ത്രിസഭ അധികാരത്തിലേറി.
- 1883 - 14 വര്‍ഷം നീണ്ട നിര്‍മ്മാണത്തിനു ശേഷം ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലം ഗതാഗത്തിനായി തുറന്നു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.
- 1961 - സൈപ്രസ് യുറോപ്യന്‍ കൗണ്‍സില്‍ അംഗമായി.
- 1976 - ലണ്ടനില്‍ നിന്നും വാഷിങ്ടണ്‍ ഡി.സി.യിലേക്കുള്ള കോണ്‍കോര്‍ഡ് വിമാനസേവനം ആരംഭിച്ചു.
- 1993 - എറിട്രിയ എത്യോപ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1993 - മൈക്രോസോഫ്റ്റ് കോര്പ്പറേഷന് വിന്‍ഡോസ് എന്‍.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.
- 2000 - 22 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ നിന്നും പിന്‍വാങ്ങി.
- 2001 - 15 വയസ് മാത്രം പ്രായമുള്ള ഷെര്‍പ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
- 2002 - റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയില്‍ ഒപ്പു വച്ചു.
മേയ് 25
- 1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.
- 1977 - സ്റ്റാര്‍ വാഴ്സ് പുറത്തിറക്കി.
- 1985 - ബംഗ്ലാദേശില്‍ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേര്‍ മരിക്കുന്നു.
- ലെബനന്റെ വിമോചനദിനം
മേയ് 26
ഫലകം:History/മേയ് 27 ഫലകം:History/മേയ് 28 മേയ് 29
മേയ് 30
മേയ് 31
- 1910 - യൂനിയന്‍ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
- 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപീകരിച്ചു.
- 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസില്‍ ആരംഭിച്ചു.
|