ആശയവിനിമയം
ഇതര ഭാഷകളില്‍

മാര്‍ച്ച്

ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ്‌ മാര്‍ച്ച്.31 ദിവസമുണ്ട് മാര്‍ച്ച് മാസത്തിന്‌.

[തിരുത്തുക] പ്രധാന ദിവസങ്ങള്‍

മാര്‍ച്ച് 1

മാര്‍ച്ച് 2

  • 1807 - അമേരിക്കന്‍ കോണ്‍ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
  • 1855 - അലക്സാണ്ടര്‍ രണ്ടാമന്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുന്നു.
  • 1888 - കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാല്‍ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
  • 1946 - ഹൊ ചി മിന്‍ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1953 - അക്കാദമി അവാര്‍ഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സം‌പ്രേഷണം ചെയ്യുന്നു.
  • 1992 - ഉസ്ബെക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു.
  • 1992 - മൊള്‍ഡോവ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു.
  • 1995 - യാഹൂ! പ്രവര്‍ത്തനമാരംഭിച്ചു.

മാര്‍ച്ച് 3

  • 1938 - സൗദി അറേബ്യയില്‍ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
  • 1969 - നാസ അപ്പോളോ 9 വിക്ഷേപിക്കുന്നു.
  • 1974 - റോമന്‍ കത്തോലിക്കാ സഭയും ലൂഥറന്‍ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു.
  • 1992 - ബോസ്നിയ സ്ഥാപിതമാവുന്നു.
  • 1995 - സൊമാലിയയില്‍‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.

മാര്‍ച്ച് 4

  • 1152 - ഫ്രെഡറിക്ക് ഐ ബാര്‍ബറോസ ജര്‍മനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞര്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദര്‍ശിക്കുന്നു.
  • 1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവര്‍ണ്ണര്‍-ജനറലുമായ എഡ്‌വേര്‍ഡ് ഫെഡറിക് ലിന്‍ഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1944 - പകല്‍‌വെളിച്ചത്തില്‍ ആദ്യമായി അമേരിക്ക ബെര്‍ലിന്‍ നഗരത്തില്‍ ബോംബിടുന്നു; വടക്കന്‍ ഇറ്റലിയില്‍ ജര്‍മന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍.
  • 1950 - വാള്‍ട്ട് ഡിസ്നിയുടെ സിന്‍ഡറെല്ല എന്ന കാര്‍ട്ടൂണ്‍ ചിത്രം അമേരിക്കയില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നു.
  • 1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാന്‍ ആരംഭിക്കുന്നു.
  • 1970 - ഫ്രഞ്ച് അന്തര്‍വാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.
  • 1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.
  • 1997 - അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഫെഡറല്‍ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.

മാര്‍ച്ച് 5

  • 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയന്‍ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
  • 1824 - ഒന്നാം ബര്‍മീസ് യുദ്ധം: ബ്രിട്ടണ്‍ ഔദ്യോഗികമായി ബര്‍മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1872 - എയര്‍ ബ്രേക്കിന്റെ പേറ്റന്റ് ജോര്‍ജ് വെസ്റ്റിങ്ഹൗസ് നേടി.
  • 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡില്‍ നിന്ന് മോസ്കോയിലേക്ക് മാറ്റി.
  • 1933 - ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാസികള്‍ 44 ശതമാനം വോട്ട് നേടി.
  • 1949 - ഇന്ത്യയില്‍ ഝാര്‍ക്കണ്ട് പാര്‍ട്ടി രൂപീകൃതമായി.

മാര്‍ച്ച് 6

  • 1079 - ഒമര്‍ ഖയ്യാം ഇറാനിയന്‍ കലണ്ടര്‍ പൂര്‍ത്തിയാക്കി
  • 1521 - ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ ഗുവാമിലെത്തി
  • 1869 - ദിമിത്രി മെന്‍ഡെലിയേഫ് ആദ്യത്തെ ആവര്‍ത്തനപ്പട്ടിക അവതരിപ്പിച്ചു
  • 1899 - ബയെര്‍ ആസ്പിരിന്‍ ട്രേഡ് മാര്‍ക്കായി രെജിസ്റ്റര്‍ ചെയ്തു
  • 1902 - സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡ് സ്ഥാപിതമായി
  • 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളില്‍ പടര്‍ന്നു പിടിച്ചു

മാര്‍ച്ച് 7

  • 1814 - ക്രവോണ്‍ യുദ്ധത്തില്‍ നെപ്പോളിയന്‍ വിജയിച്ചു.
  • 1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
  • 1911 - മെക്സിക്കന്‍ വിപ്ലവം.
  • 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോള്‍ഡാ മെയര്‍ തെരഞ്ഞെടുക്കപ്പെട്ടു.
  • 1996 - പാലസ്തീനില്‍ ആദ്യത്തെ ജനാധിപത്യസര്‍ക്കാര്‍ രൂപം കൊണ്ടു.

മാര്‍ച്ച് 8

മാര്‍ച്ച് 9

  • 1494 - ഇറ്റാലിയന്‍ പര്യവേഷകന്‍ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
  • 1776 - ആഡം സ്മിത്തിന്റെ വെല്‍ത്ത് ഓഫ് നേഷന്‍സ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തില്‍ ഇറ്റലി തോറ്റതിനെ തുടര്‍ന്ന് ഫ്രാന്‍സിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റര്‍ മിലാന്‍ സ്ഥാപിതമായി
  • 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരന്‍ യൂറി ഗഗാറിന്റെ ജന്മദിനം
  • 1935 - ഹിറ്റ്ലര്‍ പുതിയ വ്യോമസേനയുടെ രൂപീകരണം പ്രഖ്യാപിച്ചു
  • 1959 - ബാര്‍ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി

മാര്‍ച്ച് 10

  • 1801 - ബ്രിട്ടനിലെ ആദ്യ സെന്‍സസ്.
  • 1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യ ടെലഫോണ്‍ സംഭാഷണം നടത്തി
  • 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്‍റ്റു വര്‍ഷത്തിനു ശേഷം മോചിതനായി
  • 1957 - ഒസാമ ബിന്‍ ലാദന്റെ ജന്മദിനം
  • 1977 - ശാസ്ത്രജ്ഞര്‍ യുറാനസിന്റെ വലയങ്ങള്‍ കണ്ടെത്തി

മാര്‍ച്ച് 11

  • 1702 - ആദ്യ ഇംഗ്ലീഷ് ദിനപ്പത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനില്‍ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1915 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ വിജയ് ഹസാരെയുടെ ജന്മദിനം.
  • 1966 - ഇന്തൊനേഷ്യയില്‍ പ്രസിഡന്റ് സുകാര്‍നോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു
  • 1985 - മിഖായേല്‍ ഗോര്‍ബച്ചേവ് റഷ്യയുടെ നേതാവായി
  • 1990 - ലിത്വേനിയ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1999 - ഇന്‍ഫോസിസ് നാസ്‌ദാക്കില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി ആയി
  • 2007 - ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിച്ചു

മാര്‍ച്ച് 12

  • 1664 - ന്യൂ ജഴ്സി ബ്രിട്ടന്റെ കോളനിയായി
  • 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
  • 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബര്‍ഗ്ഗില്‍ നിന്നും മോസ്കോവിലേക്കു മാറ്റി
  • 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നല്‍കി.
  • 1967 - സുഹാര്‍ത്തോ സുകാര്‍ണോയെ പിന്തുടര്‍ന്ന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റായി
  • 1984 - ഗായിക ശ്രേയാ ഗോശലിന്റെ ജന്മദിനം

മാര്‍ച്ച് 13

  • 1900 - ഫ്രാന്‍സില്‍ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴില്‍ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവില്‍ വന്നു
  • 1921 - മംഗോളിയ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
  • 1930 - പ്ലൂട്ടോയുടെ കണ്ടെത്തല്‍ ഹാര്‍‌വാര്‍ഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
  • 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസയുടെ പിന്‍‌ഗാമിയായി സിസ്റ്റര്‍ നിര്‍മ്മലയെ തിരഞ്ഞെടുത്തു.

മാര്‍ച്ച് 14

  • 1489 - സൈപ്രസ് രാജ്ഞി കാതറിന്‍ കൊര്‍ണാറോ അവരുടെ രാജ്യം വെനീസിന് വിറ്റു.
  • 1932 - ജോര്‍ജ്ജ്‌ ഈസ്റ്റ്‌മാന്റെ‍ ചരമദിനം
  • 1978 - ഓപ്പറേഷന്‍ ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് ഇസ്രയേലി സൈന്യം ലെബനനിലേക്ക് അധിനിവേശം നടത്തി.
  • 1980 - പോളണ്ടിലെ ഒരു വിമാനാപകടത്തില്‍ 14 അമേരിക്കന്‍ ബോക്സിങ് സംഘാംഗങ്ങളടക്കം 87 പേര്‍ മരിച്ചു. വാര്‍സോക്കടുത്ത് വിമാനം അടിയന്തിരമായി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
  • 1994 - ലിനക്സ് വികസനം: ലിനക്സ് കെര്‍ണല്‍ 1.0.0 പുറത്തിറങ്ങി.
  • 2004 - വ്ലാഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മാര്‍ച്ച് 15

  • ക്രി. മു. 44 - റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ ബ്രൂട്ടസിന്റെ കുത്തേറ്റു മരിക്കുന്നു.
  • 1820 - മെയിനെ ഇരുപത്തിമൂന്നാമത് യു.എസ് സംസ്ഥാനമായി.
  • 1877 - ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം (ഓസ്ട്രേലിയ - ഇംഗ്ലണ്ട്) മെല്‍ബണില്‍ ആരംഭിച്ചു.
  • 1892 - ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ് ആരംഭിച്ചു.
  • 1990 - മിഖായേല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് യൂണിയന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

മാര്‍ച്ച് 16

  • 1521 - ഫെര്‍ഡിനാന്‍ഡ് മാഗല്ലന്‍ ഫിലിപ്പൈന്‍സിലെത്തി.
  • 1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമന്‍ രാജാവിന്‌ വെടിയേറ്റു. മാര്‍ച്ച് 29-ന്‌ അദ്ദേഹം മരിച്ചു.
  • 1935 - വെഴ്സായ് ഉടമ്പടി ലംഘിച്ച് ജര്‍മ്മനി ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന്‌ അഡോള്‍ഫ് ഹിറ്റ്ലര്‍ ഉത്തരവിട്ടു.
  • 1963 - അഗങ് അഗ്നിപര്‍‌വ്വതം പൊട്ടിത്തെറിച്ച് ബാലിയില്‍ 11,000 പേര്‍ മരിച്ചു.
  • 1976 - യു.കെ. പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ രാജി വച്ചു.
  • 2005 - ഇസ്രയേല്‍ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നല്‍കി.
  • 2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി രൂപീകരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.

മാര്‍ച്ച് 17

  • 624 - ബദ്‌ര്‍ യുദ്ധത്തില്‍ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേല്‍ ഒരു പ്രധാന വിജയം കൈവരിച്ചു.
  • 1845 - റബര്‍ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.
  • 1891 - ബ്രിട്ടീഷ് ആവിക്കപ്പല്‍ എസ്.എസ്. ഉട്ടോപിയ ജിബ്രാള്‍ട്ടര്‍ തീരത്ത് മുങ്ങി 574 പേര്‍ മരിച്ചു.
  • 1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസല്‍സ് ഉടമ്പടിയില്‍ ബെനെലക്സ്, ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ ഒപ്പു വച്ചു.
  • 1950 - കാലിഫോര്‍ണിയ സര്‍‌വകലാശാലയിലെ ഗവേഷകര്‍ 98 അണുസംഖ്യയുള്ള മൂലകം നിര്‍മ്മിച്ചു. ഇതിന്‌ അവര്‍ കാലിഫോര്‍ണിയം എന്ന് പേരു നല്‍കി.
  • 1958 - അമേരിക്ക വാന്‍‌ഗ്വാര്‍ഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
  • 1959 - പതിനാലാമത് ദലൈലാമ, ടെന്‍സിന്‍ ഗ്യാറ്റ്സോ ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.
  • 1969 - ഗോള്‍ഡാ മേയര്‍ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
  • 2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിന്‍ കുക്ക് രാജി വച്ചു.

മാര്‍ച്ച് 18

  • 1850 - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ എക്സ്പ്രസ് ആരംഭിച്ചു.
  • 1913 - ഗ്രീസിലെ ജോര്‍ജ് ഒന്നാമന്‍ രാജാവ്, പുതിയതായി രൂപീകരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു.
  • 1922 - സിവില്‍നിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പര്‍വതനിരയിലെ ബ്രെന്നെര്‍ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാന്‍സിനും എതിരെ ഒരു സഖ്യം രൂപീകരിക്കാനുള്ള ധാരണയിലെത്തി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ആക്രമിച്ചു.
  • 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
  • 1989 - 4,400 വര്‍ഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡില്‍ നിന്നും കണ്ടെത്തി.
  • 2003 - അമേരിക്ക ഇറാഖില്‍ യുദ്ധം ആരംഭിച്ചു.

മാര്‍ച്ച് 19

  • 1279 - യാമെന്‍ യുദ്ധത്തിലെ മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ വാഴ്ചക്ക് അന്ത്യം കുറിച്ചു.
  • 1915 - പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.
  • 1944 - രണ്ടാം ലോകമഹായുദ്ധം: നാസികള്‍ ഹംഗറി കീഴടക്കി.
  • 1972 - ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു.
  • 2004 - തായ്‌വാന്‍ പ്രസിഡണ്ട് ചെന്‍ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.

മാര്‍ച്ച് 20

  • 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
  • 1739 - നദീര്‍ ഷാ ദില്ലി കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങള്‍ മോഷ്ടിച്ചു.
  • 1861 - പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ മെന്‍ഡോസ നഗരം ഒരു ഭൂകമ്പത്തില്‍ പൂര്‍ണമായി നശിച്ചു.
  • 1916 - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
  • 1956 - ടുണീഷ്യ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടി.
  • 1964 - യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മുന്‍ രൂപമായിരുന്ന യുറോപ്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായി.
  • 1986 - ജാക്ക് ഷിറാക് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
  • 1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിന്‍ വിഷവാതക ആക്രമണത്തെതുടര്‍ന്ന് 12 പേര്‍ മരിക്കുകയും 1300-ല്‍ അധികം പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
  • 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.

മാര്‍ച്ച് 21

  • 1413 - ഹെന്രി അഞ്ചാമന്‍ ഇംഗ്ലണ്ടിലെ രാജാവായി.
  • 1844 - ബഹായി കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവര്‍ഷത്തെ ആദ്യ ദിവസം.
  • 1857 - ജപ്പാനിലെ ടോക്യോയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം.
  • 1871 - ഒട്ടോ വോന്‍ ബിസ്മാര്‍ക്ക് ജര്‍മ്മന്‍ ചാന്‍സ്ലര്‍ ആയി നിയമിതനായി.
  • 1940 - പോള്‍ റെയ്നോഡ് ഫ്രഞ്ചുപ്രധാനമന്ത്രിയായി.
  • 1990 - 75 വര്‍ഷം നീണ്ട ദക്ഷിണാഫ്രിക്കന്‍ ഭരണത്തില്‍ നിന്ന് നമീബിയ സ്വതന്ത്രമായി.

മാര്‍ച്ച് 22

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോള്‍ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റല്‍ കോര്‍പ്പറേഷന്‍ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തില്‍ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാന്‍ പെര്‍സ്സണ്‍ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹാലി-ബോപ് എന്ന വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പില്‍ വച്ച് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ചു.

മാര്‍ച്ച് 23

മാര്‍ച്ച് 24

  • 1837 - കാനഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം അനുവദിച്ചു.
  • 1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബര്‍ട്ട് കൊച്ച് പ്രസ്താവിച്ചു.
  • 1923 - ഗ്രീസ് റിപ്പബ്ലിക്കായി.
  • 1972 - ഉത്തര അയര്‍ലന്റില്‍ യു.കെ. നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തി.

മാര്‍ച്ച് 25

  • 1655 - ക്രിസ്റ്റ്യന്‍ ഹൈജന്‍സ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തി.
  • 1971 - പാക്കിസ്ഥാന്‍ പട്ടാളം, കിഴക്കന്‍ പാക്കിസ്ഥാനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ് എന്ന സൈനീകാക്രമണം ആരംഭിച്ചു.
  • 1995 - വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാര്‍ഡ് കണ്ണിങ്ഹാം പുറത്തിറക്കി.

മാര്‍ച്ച് 26

  • 1552 - ഗുരു അമര്‍ദാസ് മൂന്നാം സിഖ് ഗുരുവായി.
  • 1953 - ജോനസ് സാല്‍ക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു.
  • 1971 - കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പേരില്‍ പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു.

മാര്‍ച്ച് 27

  • 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മല്‍സരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മില്‍ എഡിന്‍ബറോയിലെ റൈബേണ്‍ എന്ന സ്ഥലത്തു നടന്നു
  • 1918 - മോള്‍ഡോവയും ബെസറേബ്യയും റുമേനിയയില്‍ ചേര്‍ന്നു
  • 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
  • 1968 - യൂറി ഗഗാറിന്‍ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
  • 1970 - കോണ്‍കോര്‍ഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി

മാര്‍ച്ച് 28

  • 1910 - ഹെന്‍റി ഫേബര്‍ ആദ്യത്തെ ജലത്തില്‍ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
  • 1913 - ഗ്വാട്ടിമാല ബ്യൂണ്‍സ് ഐരിസ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചു
  • 1930 - തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബൂള്‍, അങ്കാറ എന്നാക്കി മാറ്റി.
  • 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിര്‍ജീനിയ വൂള്‍ഫിന്റെ ചരമദിനം

മാര്‍ച്ച് 29

  • 1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിര്‍ത്തലാക്കുന്നതിനുള്ള നിയമം ന്യൂയോര്‍ക്ക് പാസാക്കി.
  • 1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
  • 1849 - പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
  • 1857 - ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരത്തിന്റെ ആരംഭം - മംഗല്‍ പാണ്ഡേ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു.
  • 1973 - വിയറ്റ്നാം യുദ്ധം: അവസാന അമേരിക്കന്‍ സൈനികനും തെക്കന്‍ വിയറ്റ്നാം വിട്ടു പോയി.
  • 1974 - നാസയുടെ മറൈനെര്‍ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി. 1973 നവംബര്‍ 3-നാണ് ഇത് വിക്ഷേപിച്ചത്.
  • 1993 - എഡോവാര്‍ഡ് ബല്ലഡര്‍, ഫ്രഞ്ചു പ്രധാനമന്ത്രിയായി.
  • 2004 - ബള്‍ഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങള്‍ നാറ്റോ അംഗരാജ്യങ്ങളായി.
  • 2004 - മദ്യശാലകളും ഭക്ഷണശാലകളും‍ അടക്കമുള്ള എല്ലാ തൊഴില്‍ സ്ഥലങ്ങളിലും പുകവലി നിരോധിച്ച ആദ്യരാജ്യമായി അയര്‍ലന്റ് മാറി.

മാര്‍ച്ച് 30

  • 240 ബി.സി - ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതില്‍ ആദ്യത്തെ സൗരപ്രദക്ഷിണം
  • 1842 - ഡോക്ടര്‍ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തേഷ്യ ഉപയോഗിച്ചു
  • 1858 - ഹൈമന്‍ ലിപ്‌മാന്‍ ഇറേസര്‍ പിടിപ്പിച്ച പെന്‍സിലിനു പേറ്റന്റ് എടുത്തു
  • 1951 - റെമിങ്ടണ്‍ റാന്‍ഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറൊയ്ക്ക് നല്‍കി.
  • 1997 - യുണൈറ്റഡ് കിങ്ഡത്തില്‍ ചാനല്‍ ഫൈവ് പ്രവര്‍ത്തനമാരംഭിച്ചു.
  • 2005 - ഒ.വി.വിജയന്റെ ചരമദിനം

മാര്‍ച്ച് 31

  • 1866 - സ്പാനിഷ് നാവികര്‍, ചിലിയിലെ വാല്പരൈസോ തുറമുഖത്ത് ബോംബിട്ടു.
  • 1889 - ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം ഉല്‍ഘാടനം ചെയ്തു.
  • 1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകര്‍ന്നു. 2000 പേരോളം കൊല്ലപ്പെട്ടു.
  • 1946 - ഗ്രീസില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
  • 1959 - പതിനാലാമത് ദലൈലാമ, ടെന്‍സിന്‍ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
  • 1966 - ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10 സോവ്യറ്റ് യൂണിയന്‍ വിക്ഷേപിച്ചു.
  • 1979 - മാള്‍ട്ടാദ്വീപില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാള്‍ട്ടാ സ്വാതന്ത്ര്യദിനം.
  • 1994 - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ ആസ്ത്രെലപ്പിക്കസ് അഫാറെന്‍സിസ്‌ന്റെ തലയോട് കണ്ടെത്തിയതായി നേച്ചര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തു.
  • 1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെ നിര്‍മ്മിതിക്ക് വഴിതെളിച്ചു.


വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3