പണിസഞ്ചിഇതര ഭാഷകളില്‍
|
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ഫുട്ബോള്‍ ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പലതവണ ഇംഗ്ലീഷ് എഫ്.എ. കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 1878-ല്‍ ന്യൂട്ടണ്‍ ഹെത്ത് (Newton Heath L&YR F.C.) എന്ന പേരിലാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിലുള്ള ഓള്‍ഡ് ട്രാഫോര്‍ഡ് കളിക്കളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ക്ലബായി കണക്കാക്കപ്പെടുന്നു. യുണൈറ്റഡിന് ലോകത്താകമാനമായി അഞ്ചു കോടിയിലേറെ ആരാധകരുണ്ട്[1][2]. മാത്രമല്ല 1964-65 മുതല്‍ ആറു സീസണിലൊഴികെ ഇംഗ്ലീഷ് ഫുട്ബോളില്‍ യുണൈറ്റഡിന്റെ കളികാണാനെത്തുന്നവരുടെ ശരാശരി എണ്ണം മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്[3]. 1986-87 സീസണ്‍ മുതലുള്‍ല ഇരുപതു വര്‍ഷക്കാലം 18 പ്രധാന ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ട്.[4]. ഇത് മറ്റേതൊരു പ്രീമിയര്‍ ലീഗ് ക്ലബിനേക്കാളും അധികമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും അതിനെ മുന്‍ഗാമിയുമായ ഫുട്ബോള്‍ ലീഗും പതിനാറു വട്ടം നേടിയിട്ടുണ്ട്. 1968-ല്‍ എസ്.എല്‍. ബെന്‍ഫിക്കയെ 4-1 നു പരാജയപ്പെടുത്തി യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന ഖ്യാതി നേടി. പിന്നീട് 1999-ല്‍ രണാമതും ചാമ്പ്യന്‍സ് ലീഗ് നേടി. ഇംഗ്ലീഷ് എഫ്.എ. കപ്പ് ഏറ്റവും കൂടുതല്‍ നേടിയതിനെ റെക്കോര്‍ഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു തന്നെയാണ്; പതിനൊന്നു തവണ[5]. [തിരുത്തുക] ആധാരസൂചിക
|
|||||||||||||||||||||||||||||||||||||||||||||||||||||||||||