|
|
ബില്‍ ക്ലിന്റണ്‍
വില്യം ജെഫേര്‍സണ്‍ ബില്‍ ക്ലിന്റണ്‍ (ജനനപ്പേര്:വില്ല്യം ജെഫേഴ്സണ്‍ ബ്ലിഥെ III[1]) അമേരിക്കന്‍ ഐക്യനാടുകളുടെ നാല്പ്പത്തിരണ്ടാമത് (1993-2001)രാഷ്ട്രപതിയായിരുന്നു . അര്‍ക്കന്‍സാ സംസ്ഥാനത്തില്‍ 1946 ഓഗസ്റ്റ് 19നു ജനിച്ച ക്ലിന്റണ്‍, 12 വര്‍ഷത്തോളം അര്‍ക്കന്‍സാ ഗവര്‍ണറായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ക്ലിന്റണ്‍, ജോര്‍ജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണു 1993-ല്‍ രാഷ്ട്രപതിയായത്. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും ചെറുപ്പത്തില്‍ പ്രസിഡന്റായവരുടെ പട്ടികയില്‍ മൂന്നാമതാണ് ബില്‍ ക്ലിന്റന്റെ സ്ഥാനം (തിയോഡോര്‍ റൂസ്വെല്‍റ്റ്, ജോണ്‍ എഫ്. കെന്നഡി എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബേബി ബൂമര്‍ തലമുറയിലെ ആദ്യത്തെ പ്രസിഡന്റായി ബില്‍ ക്ലിന്റണ്‍ കരുതപ്പെടുന്നു.
- ↑ http://www.#000000house.gov/history/presidents/bc42.html Biography of William J. Clinton], The White House
|