ആശയവിനിമയം

ഫിലഡെല്‍ഫിയ

അമേരിക്കന്‍ ഐക്യനാടുകളിലെ പെന്‍സില്‍‌വേനിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് ഫിലഡെല്‍ഫിയ. രാജ്യത്തെ ഏറ്റവും ജനവാസമുള്ള ആറാമത്തെ നഗരവുമാണിത്. അനൌദ്യോഗികമായി ഫിലി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഫിലഡെല്‍ഫിയയ്ക്ക് "സാഹോദര്യ സ്നേഹത്തിന്റെ നഗരം", "അമേരിക്കയുടെ ജന്മദേശം", "സ്വാതന്ത്ര്യത്തിന്റെ തൊട്ടില്‍" എന്നിങ്ങനെ അപരനാമങ്ങളുമുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ മേഖലകളില്‍ തന്ത്രപ്രധാനമായ സ്ഥാനമുണ്ട് ഈ നഗരത്തിന്.

അമേരിക്കയുടെ ആദ്യ തലസ്ഥാനമായ ഫിലഡെല്‍ഫിയ ആയിരുന്നു പതിനെട്ടാം നൂറ്റാണ്ടില്‍ രാജ്യത്തെ ഏറ്റവും ജനനിബിഡമായ നഗരം. സ്വാതന്ത്ര്യ സമരത്തിനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രം ഈ നഗരമായിരുന്നു. ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ പ്രവര്‍ത്തന കേന്ദ്രമെന്ന നിലയില്‍ അക്കാലത്ത് ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍ എന്നീ നഗരങ്ങളേക്കാള്‍ രാഷ്ട്രീയ പ്രാധാന്യവും ഫില്‍ഡെല്‍ഫിയയ്ക്കുണ്ടായിരുന്നു.

[തിരുത്തുക] ചരിത്രം

യൂറോപ്യന്മാരുടെ വരവിനുമുന്‍പ് ഫിലഡെല്‍ഫിയയും സമീപ പ്രദേശങ്ങളും ലെനപീ ആദിവാസികളുടെ ആവാസകേന്ദ്രമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡച്ച്, ബ്രിട്ടീഷ് സ്വീഡിഷ് സഞ്ചാരികള്‍ ഫിലഡെല്‍ഫിയ ഉള്‍പ്പെടുന്ന ഡെലവെയര്‍ നദീതടത്തില്‍ വാസമുറപ്പിച്ചു. 1681-ല്‍ ബ്രിട്ടണിലെ ചാള്‍സ് രണ്ടാമന്‍ രാജാവ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം വില്യം പെന്‍ എന്നയാള്‍ക്കു നല്‍കി. പെന്‍‌സില്‍‌വേനിയ എന്ന കോളനിയുടെ രൂപീകരണത്തിനു വഴിതെളിച്ചതും ഈ ഉടമ്പടിയാണ്. ഡെലവെയര്‍ നദിയോടടുത്ത് വ്യാപാരത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രമാകുംവിധത്തില്‍ ഒരു നഗരം കെട്ടിപ്പടുക്കുക വില്യം പെന്നിന്റെ പദ്ധതിയായിരുന്നു. ചാള്‍സ് രണ്ടാമനില്‍ നിന്നും ഭൂമിയുടെ അവകാശം ലഭിച്ചുവെങ്കിലും ലെനപീ ആദിവാസികളില്‍ നിന്നും ഇദ്ദേഹം ഈ പ്രദേശം വീണ്ടും വാങ്ങി. ലെനപീ ആദിവാസികളുമായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞ് തന്റെ കോളനിയില്‍ സമാധാനം ഉറപ്പാക്കുകയായിരുന്നു പെന്നിന്റെ ലക്ഷ്യം. ക്വേക്കര്‍ എന്ന ക്രിസ്തീയവിഭാഗത്തില്‍ അംഗമായിരുന്ന പെന്‍ മുന്‍പ് മതപീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. ഇക്കാരണത്താല്‍ തന്റെ കോളനിയില്‍ മതഭേദമില്ലാതെ ആര്‍ക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കമെന്നും അദ്ദേഹത്തിനു നിഷ്കര്‍ഷയുണ്ടായിരുന്നത്രേ. ഇതുകൊണ്ടാവണം തന്റെ ഭരണകേന്ദ്രമായ നഗരത്തിന് അദ്ദേഹം സാഹോദര്യ സ്നേഹം എന്നര്‍ത്ഥം വരുന്ന ഫിലഡെല്‍ഫിയ എന്ന പേരു നല്‍കിയത്.

"http://ml.wikipedia.org/wiki/%E0%B4%AB%E0%B4%BF%E0%B4%B2%E0%B4%A1%E0%B5%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AB%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്

system wymiany linków wymiana linkami system wymiany linków wymiana linkami tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk