പണിസഞ്ചിഇതര ഭാഷകളില്‍
|
പല്ലി
സ്ക്വാമെറ്റ എന്ന വിഭാഗത്തില്‍ പെടുന്ന ഒരു ഉരഗമാണ് പല്ലി. അന്റാര്‍ട്ടിക്ക ഒഴികെയുള്ള രാജ്യങ്ങളിലായി ഏതാണ്ട് 5,000-ല്‍ അധികം തരത്തിലുള്ള പല്ലികളെ കണ്ടെത്തിയിട്ടുണ്ട്.ചുമരുകളിലെ വിള്ളലുകളിലും , ഇരുളടഞ ഇടങ്ങളിലും പകല്‍സമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവര്‍ഗ്ഗം. ഇവ കൂടാതെ മരങ്ങളിലും പാറക്കെട്ടുകളിലും ജീവിക്കുന്നവയുമുണ്ട്. നീളമുള്ള വാലുകള്‍ സ്വയം മുറിച്ച് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ജീവികള്‍ക്ക് കഴിയും. |