|
|
ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊര്‍ജ്ജതന്ത്രജ്ഞനാണ് ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍. പ്രസിദ്ധമായ മാക്സ്‌വെല്‍ സമവാക്യത്തിന്റെ ഉപജ്ഞാതാവ്.പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്.വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരല്‍ മൂലമുണ്ടാകുന്ന ഈ തരംഗങ്ങള്‍ നേര്‍ രേഖയില്‍ സഞ്ചരിക്കുമെന്നും,അപ്പോള്‍ വൈദ്യുത കാന്തിക മേഖലകള്‍ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
|