|
|
ചിലി
ചിലി (Chile) തെക്കേ അമേരിക്കന്‍ വന്‍കരയിലെ തിരദേശ രാജ്യമാണ്. കിഴക്ക് അര്‍ജന്റീന, ബൊളീവിയ, പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം, വടക്ക് പെറു എന്നിവയാണ് അതിര്‍ത്തികള്‍. വടക്കേ അമേരിക്കന്‍ വന്‍കരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റര്‍ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാല്‍ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപര്‍വ്വതങ്ങള്‍, മഴക്കാടുകള്‍, പര്‍വ്വത നിരകള്‍, തടാകങ്ങള്‍, ചെറുദ്വീപുകള്‍ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
|