ആശയവിനിമയം

ക്രാബ് നെബുല

Crab Nebula

M1, ക്രാബ് നെബുല. Courtesy of NASA/ESA
Observation data: J2000.0 epoch
തരം സൂപ്പര്‍നോവ ബാക്കിപത്രം
Right ascension 05h 34m 31.97s[1]
Declination +22° 00′ 52.1″[1]
ദൂരം 6.5 ± 1.6 kly (2.0 ± 0.5 kpc)[2]
Apparent magnitude (V) +8.4
Apparent dimensions (V) 420″ × 290″[3][a]
നക്ഷത്രരാശി Taurus
ഭൗതീക സ്വഭാവഗുണങ്ങള്‍
Radius 6.5 ± 1.5 ly[c]
Absolute magnitude (V) −3.1 ± 0.5[b]
Notable features Optical pulsar
Other designations M1,[1] NGC 1952[1], Sharpless 244
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae

ഇടവം നക്ഷത്രരാശിയിലുള്ള ഒരു നെബുലയാണ്‌ ക്രാബ് നെബുല, ഒരു സൂപ്പര്‍നോവ സ്ഫോടനത്തിന്റെ ബാക്കിപത്രമാണ്‌ ഈ നെബുല. 1731 ല്‍ ജോണ്‍ ബേവിസാണ്‌ പാശ്ചാത്യലോകത്ത് ഇതിനെ ആദ്യമായി നിരീക്ഷിച്ചത്. 1054 ല്‍ അറേബ്യന്‍, ചൈനീസ് ജ്യോതിശാസ്ത്രഞ്ജരാല്‍ രേഖപ്പെടുത്തിയിട്ടുള്ള സൂപ്പര്‍നോവ സ്ഫോടനത്തിന്റെ അവശിഷ്ടമാണ്‌ ഇത് എന്ന് മനസിലാക്കിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് 6,500 പ്രകാശ വര്‍ഷങ്ങള്‍ അകലെയാണ്‌ ഇത്, 11 പ്രകാശ വര്‍ഷങ്ങളാണ്‌ ഇതിന്റെ വ്യാസം, സെക്കന്‍ഡില്‍ 1,500 കിലോ മീറ്റര്‍ എന്ന നിരക്കില്‍ ഇത് വികസിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇതിനെ മധ്യത്തില്‍ ക്രാബ് പള്‍സാര്‍ എന്ന ഭ്രമണം ചെയ്യുന്ന ന്യൂട്രോണ്‍ നക്ഷത്രം സ്ഥിതിചെയ്യുന്നു. ഗാമ തരംഗങ്ങള്‍ മുതല്‍ റേഡിയോ തരംഗങ്ങള്‍ വരെയുള്ള സ്പന്ദിക്കുന്ന വികിരണങ്ങള്‍ ഈ നക്ഷത്രം പുറപ്പെടുവിക്കുന്നുണ്ട്. നിരീക്ഷിക്കപ്പെട്ട ജ്യോതിര്‍ വസ്തുക്കളില്‍ വെച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൂപ്പര്‍നോവ സ്ഫോടനങ്ങളില്‍ ആദ്യത്തെതാണിത്.

ജ്യോതിര്‍വസ്തുക്കളെ കുറിച്ച് പഠിക്കാന്‍ ഈ നെബുലയില്‍ നിന്ന് വരുന്ന വികിരണങ്ങള്‍ വളരെയധികം സഹായിക്കുന്നു, 1950 കളിലും 1960 കളിലും സൂരന്റെ കൊറോണയെ രേഖപ്പെടുത്താന്‍ ഇതില്‍ നിന്നും വരുന്ന റേഡിയോ തരംഗങ്ങള്‍ സഹായകമായി, സൂര്യന്റെ കിറോണയിലൂടെ കടന്ന് വന്ന റേഡിയോ തരംഗങ്ങളെ നിരീക്ഷിച്ചാണ്‌ ഇത് സാധിച്ചത്. അതുപോലെ ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ അന്തരീക്ഷത്തിന്റെ കട്ടി മനസ്സിലാക്കാന്‍ ക്രാബ് നെബുലയില്‍ നിന്ന് വരുന്ന എക്സ്-റേ തരംഗങ്ങളെ ടൈറ്റന്‍ മറയ്ക്കുന്ന സമയത്ത് നിരീക്ഷണവിധേയമാക്കുകവഴി കഴിഞ്ഞിട്ടുണ്ട്.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 1.3 SIMBAD Astronomical Database. Results for NGC 1952. Retrieved on 2006-12-25.
  2. Kaplan, D. L.; Chatterjee, S.; Gaensler, B. M. & Anderson, J. (2008), “A Precise Proper Motion for the Crab Pulsar, and the Difficulty of Testing Spin-Kick Alignment for Young Neutron Stars”, Accepted for publication in the Astrophysical Journal 677: 1201, doi:10.1086/529026, <http://adsabs.harvard.edu/abs/2008arXiv0801.1142K> 
  3. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; Trimble1973 എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AC%E0%B5%8D_%E0%B4%A8%E0%B5%86%E0%B4%AC%E0%B5%81%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്

system wymiany linków wymiana linkami wymiana linkami tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk