ആശയവിനിമയം
ഇതര ഭാഷകളില്‍

ക്യൂബ

റിപബ്ലിക്ക്‌ ഓഫ്‌ ക്യൂബ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പാട്രിയ ഒ മുയാര്‍തെ,
(മാതൃഭൂമി അല്ലെങ്കില്‍ മരണം)
ദേശീയ ഗാനം: ലാ ബയമേസ
തലസ്ഥാനം ഹവാന
രാഷ്ട്രഭാഷ സ്പാനിഷ്
ഗവണ്‍മന്റ്‌
പ്രസിഡന്റ്‌
കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്
ഫിദല്‍ കാസ്ട്രോ
സ്വാതന്ത്ര്യം ഒക്ടോബര്‍ 10, 1868
വിസ്തീര്‍ണ്ണം
 
1,10,860ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
11,177,743(2002)
102/ച.കി.മീ
നാണയം പെസോ (CUP)
ആഭ്യന്തര ഉത്പാദനം 39, 170 ദശലക്ഷം ഡോളര്‍ (90)
പ്രതിശീര്‍ഷ വരുമാനം $3,500 (121)
സമയ മേഖല UTC -5
ഇന്റര്‍നെറ്റ്‌ സൂചിക .cu
ടെലിഫോണ്‍ കോഡ്‌ +53

ക്യൂബ, വടക്കേ അമേരിക്കന്‍ വന്‍‌കരയില്‍പ്പെട്ട ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലന്‍ഡ് എന്നിങ്ങനെ ഒട്ടേറെ ദ്വീപുകളുടെ സമൂഹമാണീ രാജ്യം. കരീബിയന്‍ കടലില്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹയ്തി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയല്‍ രാജ്യങ്ങള്‍.

കരീബിയന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവല്‍ക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തില്‍ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ ഒന്നാണിത്.

കരീബിയന്‍ ദ്വീപസമൂഹങ്ങളില്‍ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിര്‍ണായക സ്ഥാനം വഹിക്കുന്നു.1959-മുതല്‍ ക്യൂബന്‍ ജനതയുടെ ഭരണാധികാരി വിപ്ലവ നായകന്‍ ഫിഡല്‍ കാസ്ട്രോ ആണ്. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുള്‍ഹെന്‍സിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. പശ്ചിമാര്‍ദ്ധഗോളത്തിലെ സ്പെയിനിനിറ്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.അമേരിക്കന്‍ ഐക്യനാടുകളുടെ സഹായത്തോടെയാണ് അവര്‍ കോളനി ഭരണത്തില്‍ നിന്നും സ്വാതന്ത്യം നേടിയത്.കഴിഞ്ഞ 40- വര്‍ഷമായി അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധമില്ല. അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ ക്യുബയില്‍ പേകുവാന്‍ അനുമതിയില്ല.ഗതാഗതമാര്‍ഗ്ഗങ്ങളും നിലവിലില്ല.

ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാല്‍ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് കരീബിയന്‍ കടലിലേക്കും മെക്സിക്കോ ഉള്‍ക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയില്‍ നിന്നും 145 കിലോ മീറ്റര്‍ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉള്‍ക്കടലും കിഴക്ക് ഹെയിറ്റി ഉല്‍പ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.

ക്യുബയില്‍ ജനങ്ങളില്‍ പകുതിയോളം മുളാത്തോസ് വിഭാഗത്തില്‍പ്പെട്ടവരാണ്( യൂറോപ്യന്‍ വര്‍ഗത്തില്‍പ്പെട്ടവരും ആഫ്രിക്കന്‍ വംശജരും ചേര്‍ന്നുണ്ടാകുന്ന സമ്മിശ്രവര്‍ഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയില്‍ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനില്‍നിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവര്‍. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവര്‍ഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളില്‍ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവര്‍.

1600 ദ്വീപുകളും 200 ബീച്ചുകളും 200 നദികളും 3500 കി.മീ. ദൈര്‍ഘ്യമുള്ളകടലോരവും ക്യൂബക്കുണ്ട്.ഇതു ഇന്ത്യയെക്കാള്‍ കൂടുതലാണ്. 15 വിമാനത്താവള്‍ങ്ങളും, സുരക്ഷിതമായ ഇരുപത്തിഅഞ്ചിലധികം തുറമുഘങ്ങളും,മൊത്തം ഭൂമിയുടെ 80% സമതലവും ക്യൂബക്കുണ്ട്. ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.


"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്

system wymiany linków system wymiany linków system wymiany linków tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk