ആശയവിനിമയം

ഉപയോക്താവ്:Georgekutty

ജനനം 1955-ല്‍. കേരളത്തില്‍, കോട്ടയം ജില്ലയിലെ വൈക്കം ആണ് നാട്. 1979 മുതല്‍ കേരളത്തിനു വെളിയില്‍ ജീവിക്കുന്നു. ഇപ്പോള്‍ ‍ഇന്‍ഡ്യന്‍ വിദേശകാര്യ വകുപ്പില്‍ സെക്‌ഷന്‍‍ ഓഫീസര്‍ ആണ്. കാട്മണ്ഡു, ബഹറൈന്‍, കൊളൊംബോ എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ സ്ഥാനപതികാര്യാലയങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 2006 ജൂണ്‍ മുതല്‍ വാഷിങ്ങ്‌ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ അറ്റാഷെ ആയി ജോലി ചെയ്തു വരുന്നു.

വായനയില്‍ തല്പരനാണ്‌. സാഹിത്യത്തിലും, ചരിത്രത്തിലും പ്രത്യേകം താല്പര്യമുണ്ട്. ബൈബിളിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്കു നയിച്ച വികാസപരിണാമങ്ങളുടെ ചരിത്രത്തിലൂന്നി പഠിക്കാന്‍ ഇഷ്ടപ്പെടുന്നു. വായനയിലെ ഒരു പ്രത്യേക താല്പര്യം, ക്രിസ്തുമതത്തിന്റെ ചരിത്രമാണ്.


വിക്കിപീഡിയയില്‍ ആദ്യത്തെ ലേഖനെഴുതിയത് 2007 നവംബര്‍ 23-ന്

ഇതുവരെ എഴുതിയ ലേഖനങ്ങള്‍ (വിക്കിയിലെ ലേഖനങ്ങള്‍ ആരുടേയും സ്വന്തമല്ലെന്ന് അറിയാം)

വല്ലകം (കോട്ടയം ജില്ലയിലെ ഒരു ഗ്രാമം)

തോമസ് അക്വീനാസ് (ക്രൈസ്തവ ചിന്തകന്‍)(നേരത്തേ ഉണ്ടായിരുന്ന ലേഖനം കാര്യമായി വികസിപ്പിച്ചെന്നേയുള്ളു)

അഗസ്റ്റിന്‍ (ക്രൈസ്തവ ചിന്തയിലെ അതികായന്‍)

ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ക്രൈസ്തവ ധ്യാനാത്മക ഗ്രന്ഥം)

തോമസ് അക്കെമ്പിസ് (ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ക്രൈസ്തവ ധ്യാനാത്മക കൃതിയുടെ രചയിതാവ്)

ജെറോം (ആദ്യകാല ക്രൈസ്തവ പണ്ഡിതന്‍, പരിഭാഷകന്‍, ചിന്തകന്‍)

കപ്പദോച്ചിയന്‍ പിതാക്കന്മാര്‍ (മൂന്ന് ആദ്യകാല ക്രൈസ്തവ സഭാ പിതാക്കന്മാര്‍)

അംബ്രോസ് (ആദ്യകാല ക്രൈസ്തവസഭാപിതാവ്, മിലാനിലെ മെത്രാന്‍)

ഒരിജന്‍ (ആദ്യകാല ക്രൈസ്തവസഭാപിതാവ്, പേരെടുത്ത ക്രൈസ്തവ ചിന്തകന്‍)

അത്തനാസിയൂസ് (ആദ്യകാല ക്രൈസ്തവസഭാപിതാവ്, വിശ്വാസ സം‌രക്ഷകന്‍ എന്നും ഖ്യാതി)

സെപ്ത്വജിന്റ് ('പഴയ നിയമത്തി'ന്റെ പ്രാചീന ഗ്രീക്ക് പരിഭാഷ)

ക്രിസ്തുദേവാനുകരണം (ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ക്രിസ്ത്യന്‍ ധ്യാനാത്മക ഗ്രന്ഥത്തിന്റെ ഒരു മലയാളം പരിഭാഷ)

ജോണ്‍ ബന്യന്‍ (പില്‍ഗ്രിംസ് പ്രോഗ്രസ് എന്ന ആധ്യാത്മിക അന്യാപദേശകഥയുടെ കര്‍ത്താവ്)

പില്‍ഗ്രിംസ് പ്രോഗ്രസ് (തീര്‍ഥാടകന്റെ വഴി - ജോണ്‍ ബന്യന്‍ എഴുതിയ ആധ്യാത്മിക അന്യാപദേശകഥ)

അസ്സീസിയിലെ ഫ്രാന്‍സിസ് (ദാരിദ്ര്യത്തോടും സമസ്തചരാചരങ്ങളോടുമുള്ള അഗാധപ്രേമത്തിന് പ്രസിദ്ധനായ ക്രൈസ്തവവിശുദ്ധന്‍, ഫ്രാന്‍സിസ്ക്കന്‍ സംന്യാസ സഭകളുടെ സ്ഥാപകന്‍)

ജ്ഞാനവാദം (ദ്വൈതചിന്തയില്‍ അധിഷ്ഠിതമായ പുരാതനമതദര്‍ശനം)

ആവിലായിലെ ത്രേസ്യാ (പതിനാറാം നൂറ്റാണ്‍ടില്‍ ക്രൈസ്തവ മിസ്റ്റിസിസത്തിന് എണ്ണപ്പെട്ട രചനകള്‍ സംഭാവന ചെയ്ത കര്‍മ്മലീത്താ സംന്യാസിനി)

ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ (മിഷനറി ഡോക്ടര്‍, ദൈവശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍, സംഗീതജ്ഞന്‍,സംഗീതശാസ്ത്രപണ്ഡിതന്‍)

ഓണ്‍ടൊളോജിക്കല്‍ വാദം (യുക്തി വഴി ദൈവസ്തിത്വം തെളിയിക്കാനായി ഉപയോഗിക്കുന്ന ഒരു വാദരീതി)

മൈമോനിഡിസ് (മദ്ധ്യകാലത്തെ പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും)

സ്വര്‍ഗ്ഗാരോഹണ ഗോവണി (സന്യാസ വഴിയിലുള്ളവര്‍ക്ക് വെളിച്ചം കാട്ടാന്‍ ആറാം നൂറ്റാണ്‍ടില്‍ ജോണ്‍ ക്ലിമാക്കസ് എഴുതിയ ക്ലാസ്സിക്)

കേസറിയായിലെ യൂസീബിയസ് (ആദ്യകാലസഭയുടെ ചരിത്രകാരന്‍ ; സഭാചരിത്രരചനയുടെ പിതാവെന്ന് ഖ്യാതി)

ഉംബര്‍ട്ടോ എക്കോ(പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റ്, സിമിയോട്ടിഷ്യന്‍)(മുന്‍പ് പേരിനുമാത്രം ഉണടായിരുന്ന ലേഖനം വികസിപ്പിച്ചത്)

റോസിന്റെ പേര് (ഉംബര്‍ട്ടോ എക്കോയുടെ പ്രഖ്യാതനോവല്‍(Name of the Rose)

പ്ലേറ്റോ (പ്രാചീനഗ്രീസിലെ പ്രസിദ്ധ തത്ത്വചിന്തകന്‍)

സാമുവല്‍ പീപ്സിന്റെ ഡയറി (പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ നാവികഭരണാധികാരിയായിരുന്ന സാമുവല്‍ പീപ്സ് സൂക്ഷിച്ചിരുന്ന കൗതുകകരമായ ഡയറി)

ജെഫ്രി ചോസര്‍ (കാന്റര്‍ബറി കഥകള്‍ രചിച്ച പ്രഖ്യാത ഇംഗ്ലീഷ് കവി. ഇംഗ്ലീഷ് കവിതയുടെ പിതാവെന്ന് ഖ്യാതി). (മുന്‍പേ ഉണ്ടായിരുന്ന ചെറിയ ലേഖനം കാര്യമായി വികസിപ്പിച്ചത്)

ഇവാന്‍ ഇല്ലിച്ചിന്റെ മരണം (ലിയോ ടോള്‍സ്റ്റോയി എഴുതിയ ലഘുനോവല്‍)

ലിയോ ടോള്‍സ്റ്റോയി (പ്രസിദ്ധ റഷ്യന്‍ നോവലിസ്റ്റും ചിന്തകനും)(മുന്‍പേ ഉണ്ടായിരുന്ന ചെറിയ ലേഖനം കാര്യമായി വികസിപ്പിച്ചത്.)

റുസ്സോ(പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ജ്ഞാനോദയചിന്തകന്മാരില്‍ പ്രമുഖന്‍)

ത്രിത്വം(ക്രൈസ്തവസഭകളില്‍ മിക്കവയുടേയും ദൈവസങ്കല്പത്തിന്റെ മൂലസിദ്ധാന്തങ്ങളിലൊന്ന് - പഴയലേഖനം കാര്യമായി വികസിപ്പിച്ചത്)

മാഗ്നിഫിക്കാറ്റ് (ബൈബിള്‍ പുതിയനിയമത്തിലെ ഒരു ദൈവസ്തുതിഗീതം)

സമാന്തര സുവിശേഷങ്ങള്‍ ബൈബിള്‍ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളില്‍, ഏറെ സമാനതകള്‍ പ്രകടിപ്പിക്കുന്ന ആദ്യത്തെ മൂന്നെണ്ണം

വൈക്കം സത്യാഗ്രഹം (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളത്തിലെ വൈക്കത്ത് അവര്‍ണ്ണ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥപിച്ചെടുക്കാന്‍ വേണ്ടി നടന്ന ഒരു സമരം - ലേഖനം, രണ്ടു മലയാളം വിക്കി സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് മോഷ്ടിച്ചതാണ്)

ഇയ്യോബിന്റെ പുസ്തകം(ഹെബ്രായ ബൈബിളില്‍ അടങ്ങിയവയില്‍, ആശയഗാംഭീര്യത്തിലും സാഹിത്യമേന്മയിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന ഒരു ഗ്രന്ഥം)

റൂത്തിന്റെ പുസ്തകം (ഹെബ്രായ ബൈബിളിലെ ഒരു ഗ്രന്ഥം, സുന്ദരമായ ഒരു കഥ)

ഉത്തമഗീതം (ഹെബ്രായ ബൈബിളിലെ ഒരു ഗ്രന്ഥം, ഒരു പ്രേമഗീതം)

തോമസ് ചാറ്റര്‍ട്ടണ്‍(പതിനെട്ടാം നൂറ്റാണ്ടില്‍, വെറും 17 വര്‍ഷത്തെ ജീവിതത്തിനിടെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്തപ്രതിഭ)

ആമോസിന്റെ പുസ്തകംഹെബ്രായ ബൈബിളിലെ പ്രവചനഗ്രന്ഥങ്ങളില്‍ ഏറ്റവും പഴയത്.

പാസ്കലിന്റെ പന്തയംദൈവാസ്തിത്വം ഉറപ്പിക്കാനാവില്ലെങ്കിലും ദൈവത്തില്‍ വിശ്വസിക്കുകയാണ് ബുദ്ധി എന്ന ബ്ലെയിസ് പാസ്കലിന്റെ വാദം

കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തിലെ പ്രഖ്യാതകവിയെക്കുറിച്ച് നേരത്തേ ഉണ്ടായിരുന്ന ചെറിയ ലേഖനം കാര്യമായി വികസിപ്പിച്ചത്.

ജോര്‍ജ്ജ് ഓര്‍വെല്‍ ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രാഷ്ട്രീയ-സാമൂഹ്യചിന്തകന്‍, സാഹിത്യകാരന്‍, ലേഖകന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍ (ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷ നേരത്തേ നുറുങ്ങായി നിന്നിരുന്നത് പൂര്‍ത്തിയാക്കി ഇമ്മിണി ബലുതാക്കിയത്)

വിശുദ്ധ പൗലോസ് ക്രിസ്തുമതത്തിന്റെ തുടക്കത്തിലെ പ്രമുഖ പ്രചാരകനും അതിന്റെ വിശ്വാസസംഹിതക്ക് ഗണ്യമായ സംഭാവന നല്‍കിയവനുമായ പൗലോസിനെക്കുറിച്ച്. ഇത് പ്രധാനമായും ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ മൊഴിമാറ്റമാണ്.

അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍ പ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ (നേരത്തേ ഉണ്ടായിരുന്ന ലേഖനം വികസിപ്പിച്ചത്).

ബീഡ് ആംഗലജനതയുടെ സഭാചരിത്രം എന്ന പ്രശസ്തകൃതിയുടെ കര്‍ത്താവ്. സം‌പൂജ്യനായ ബീഡെന്ന പേരില്‍ പ്രശസ്തന്‍. ആംഗലചരിത്രരചനയുടെ പിതാവായി കണക്കാക്കപ്പെടുന്നു.

ഇമ്മാനുവേല്‍ കാന്റ് തത്ത്വചിന്തയില്‍ "കോപ്പര്‍നിക്കന്‍ വിപ്ലവം" സാധിച്ച പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യത ചിന്തകനെക്കുറിച്ച്. ലേഖനത്തിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലീഷ് വിക്കിയില്‍ നിന്നുള്ള പരിഭാഷയാണ്.

ഗ്യൂസേപ്പേ ആര്‍ക്കീംബോള്‍ഡോ - പതിനാറാം നൂറ്റാണ്ടില്‍, വിവിധവസ്തുക്കളുടെ ചിത്രങ്ങളുടെ സമന്വയമായി കൗതുകമുണര്‍ത്തുന്ന മുഖരൂപങ്ങള്‍ വരച്ച് പ്രശസ്തനായ ഇറ്റാലിയന്‍ ചിത്രകാരനെക്കുറിച്ച്

ഫ്രാന്‍സിസ്കോ ഗോയ 'മാജ', കറുത്ത ചിത്രങ്ങള്‍ തുടങ്ങിയ കാലാസൃഷ്ടികളുടെ പേരില്‍ പ്രസിദ്ധനായ, 18-19 നൂറ്റാണ്ടുകളിലെ സ്പാനിഷ് പ്രതിഭയെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനത്തിന്റെ മൊഴിമാറ്റം.

ഹേഗല്‍ കമ്മ്യൂണിസത്തേയും ഫാസിസത്തെയും മുതല്‍ ക്രൈസ്തവദൈവശാസ്ത്രത്തെ വരെ സ്വാധീനിച്ച, പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മ്മന്‍ തത്ത്വചിന്തകനെക്കുറിച്ച്. ലേഖനത്തിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലീഷ് വിക്കിയില്‍ നിന്നുള്ള പരിഭാഷയാണ്.

ആര്‍തര്‍ ഷോപ്പന്‍ഹോവര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മ്മന്‍ ചിന്തകനെക്കുറിച്ച്.

സോറന്‍ കീര്‍ക്കെഗാഡ് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഡാനിഷ് ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും - ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ മൊഴിമാറ്റം

[തിരുത്തുക] നക്ഷത്രങ്ങള്‍

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന്‌ ഈ പുരസ്കാരം പ്രചോദനമാകട്ടെ. സസ്നേഹം ഈ താരകം സമര്‍പ്പിക്കുന്നത്.--സുഗീഷ് 17:41, 3 ഡിസംബര്‍ 2007 (UTC)
കുരിശിന്റെ വഴി
ക്രിസ്തുമത സംബന്ധിയായ ലേഖനങ്ങളില്‍ താങ്കള്‍ ചെയ്യുന്ന സംഭാവനകള്‍ മികച്ചവയാണ്‌. അഭിനന്ദനങ്ങള്‍! ഈ നക്ഷത്ര ബഹുമതി നല്‍കിയത്:ചള്ളിയാന്‍ ♫ ♫ 12:37, 7 ഡിസംബര്‍ 2007 (UTC)
അഭിനന്ദനങ്ങള്‍ എന്റെ വകയും. കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു!! --ജേക്കബ് 14:56, 7 ഡിസംബര്‍ 2007 (UTC)
സന്തോഷവാന്‍
ഈ താളിന്റെ അവസാനം വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.. ആശംസകളോടെ ഓരോ നക്ഷത്രം രണ്ടു പേര്‍ക്കും സമ്മാനിക്കുന്നത്.. --Vssun 12:06, 4 ജനുവരി 2008 (UTC)
ചരിത്രം കുറിക്കുന്നവര്‍ക്ക്
മികച്ച ചരിത്ര-ജീവചരിത്ര ലേഖനങ്ങള്‍ വിക്കിക്ക് നല്‍കുന്ന ജോര്‍ജ്ജ്കുട്ടിക്ക് വിക്കി വായനക്കാരുടെ സമ്മാനമായി ഒരു നക്ഷത്രം - --ചള്ളിയാന്‍ ♫ ♫ 15:07, 29 ഫെബ്രുവരി 2008 (UTC)

--ഞാനും ഒപ്പു വെക്കുന്നു--അനൂപന്‍ 11:36, 19 മാര്‍ച്ച് 2008 (UTC)

--പ്ലസ് വണ്‍ ക്ലാവര്‍ എന്റെ വക :) --ജ്യോതിസ് 19:09, 5 സെപ്റ്റംബര്‍ 2008 (UTC)


വിക്കിമെഡല്‍
പൗലോസ് അപ്പസ്തോലന്‍ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ശില്പിക്ക് വിക്കിവായനക്കാരുടെ പേരില്‍ ഒരു മെഡ്ല്‍ സ്നേഹത്തൊടെ സമ്മാനിക്കുന്നു.--ചള്ളിയാന്‍ ♫ ♫ 15:00, 10 ഒക്ടോബര്‍ 2008 (UTC)

system wymiany linków wymiana linkami system wymiany linków wymiana linkami SEO Tools tanie kredyty gotówkowe kreatyna Plaza 3 star hotel Los Angeles krynica noclegi Sejm Tyk